Monday 24 September 2012

വണ്ണം കുറയ്ക്കും ചൂടുവെള്ളം !!!!!!!!!!!!


വണ്ണം കുറയണമെങ്കില്‍ ഒരോ തവണയും ഭക്ഷണം കഴിച്ച ശേഷം ചൂടുവെളളത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്.

ഇതു മാത്രമല്ല, ചൂടുവെള്ളത്തിന് ആരോഗ്യവശങ്ങള്‍ വേറെയും ധാരാളമുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ശ്വസനം സുഗമമാക്കാനും ചൂടുവെള്ളം നല്ലതാണ്.

ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുകയും വിയര്‍ക്കുകയും ചെയ്യും. ശരീരത്തെ തണുപ്പിക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്. ഇതോടെ രക്തം ശുദ്ധിയാവുകയും ചെയ്യും.

നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാനും ചൂടുവെളളം നല്ലതാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചൂടുവെളളം കുടിക്കുന്നത്.

രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

ഉറക്കം കാരണം ശരീരത്തിന് വരുന്ന ജലനഷ്ടം പരിഹരിക്കപ്പെടുകയും ചെയ്യും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും ഇത് വളരെ നല്ലതാണ്.
 

No comments:

Post a Comment